Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം നടത്തി.

18 Jun 2025 21:06 IST

santhosh sharma.v

Share News :

വൈക്കം: ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉത്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡൻ്റ് മദന ദാസ് അധ്യക്ഷത വഹിച്ചു. മെറിറ്റ് ഡേ ഉത്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ ശ്രീകുമാർ നിർവ്വഹിച്ചു. കുട്ടികൾക്കുള്ള അവാർഡ് വിതരണം മുൻ പ്രിൻസിപ്പൽ ശ്രീദേവി ടീച്ചർ, അനീഷ് കുമാർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. എസ്.എം.സി ചെയർമാൻ പി. സുമേഷ് കുമാർ, പ്രിൻസിപ്പൽ കെ. ശശികല, എച്ച് എം ഇൻ ചാർജ് ഗ്രേഷ്മ മണിലാൽ, അധ്യപക, വിദ്യാർഥി പ്രതിനിധികൾ തുടങ്ങയവർ പ്രസംഗിച്ചു.

Follow us on :

More in Related News