Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു.

18 Jun 2025 20:54 IST

Basheer Puthukkudi

Share News :

കുന്നമംഗലം: മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു. 2025 വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയിലെ ഉന്നത വിജയികളെയും എൻ എം എം എസ് ഇ , യു എസ് എസ് സ്കോളർഷിപ്പ്, രാജ്യപുരസ്കാർ എന്നിവ നേടിയവരെയും  മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അനുമോദിച്ചു. അനുമോദന സംഗമം

ജാമിഅ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷംസുദ്ദീൻ എൻ കെ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മുക്കം മുഹമ്മദ്, കുന്നമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തെരുവലത്ത്, പ്രിൻസിപ്പൽ ഫിറോസ് ബാബു, ഹെഡ്മാസ്റ്റർ നിയാസ് ചോല, ഫാത്തിമബീ ഹൈസ്കൂൾ കൂമ്പാറ ഹെഡ്മിസ്ട്രസ് എ ആയിഷാബി, ഗ്രാമപഞ്ചായത്ത് അംഗം ഷൈജ വളപ്പിൽ , പി ടി എ വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാജി സി, ഒ ടി ഷഫീക്ക് സഖാഫി ആവിലോറ, അബ്ദുറഹിമാൻ കുറ്റിക്കാട്ടൂർ പ്രസംഗിച്ചു

Follow us on :

More in Related News