Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2025 20:37 IST
Share News :
വൈക്കം: വിദ്യാർത്ഥി സമൂഹം പഠനത്തിൽ മിടുക്ക് പുലർത്തുന്നതോടൊപ്പം മികച്ച സാമൂഹിക പ്രതിബദ്ധതയുള്ളവർ കൂടിയായി വളർന്ന് വരണമെന്ന് വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് പറഞ്ഞു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കാനായി കല്ലറ ശ്രീമാണിക്യ വിലാസം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു പ്രവേശനോത്സവത്തോടനുബന്ധിച്ച് ചേർന്ന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുസ്തക പഠനത്തിലൂടെ വിദ്യാർഥികൾക്ക് മികച്ച വിജയം നേടാൻ കഴിയുമെന്നും എന്നാൽ സാമൂഹിക ഇടപെടലിലൂടെ മാത്രമേ ശ്രേഷ്ഠനായ വ്യക്തിയാവാൻ കഴിയൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി ടി എ പ്രസിഡൻ്റ് കെ. ജി കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോണി തോട്ടുങ്കൽ, യൂണിയൻ വൈസ് ചെയർമാൻ പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ .ആർ നായർ, പ്രിൻസിപ്പൽ എൻ. ബിന്ദു, ഹെഡ്മിസ്ട്രിസ് വിനീത നായർ .എച്ച്, ഷീന ആൻസി, ലീല ബേബി മഠത്തിൽ, ജ്യോതി .ബി നായർ, സരിത .ജി നായർ, ഡോ. സജീവ് പള്ളത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.