Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരുമനയൂർ പഞ്ചായത്തിൽ ചെണ്ടുമല്ലി തൈ വിതരണം ചെയ്തു

18 Jun 2025 19:27 IST

MUKUNDAN

Share News :

ചാവക്കാട്:ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2025-26 ചെണ്ടുമല്ലി കൃഷിപദ്ധതി പ്രകാരം പഞ്ചായത്ത് ഹാളിൽ വെച്ച് ചെണ്ടുമല്ലി തൈ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ചെണ്ടുമല്ലി തൈ വിതരണോദ്ഘാടനം നിർവഹിച്ചു.വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കയ്യുമ്മടീച്ചർ അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ അനഘ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.തുടർന്ന് ജൈവ കൃഷി,ചെണ്ടുമല്ലി കൃഷി എന്നിവയിൽ റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണനുണ്ണിയുടെ നേതൃത്വത്തിൽ പരിശീലനവും നടന്നു.ഭരണ സമിതി അംഗങ്ങളായ കെ.വി.രവീന്ദ്രൻ,ഇ.ടി.ഫിലോമിന ടീച്ചർ,ഹസീന അൻവർ,നഷ്‌റ മുഹമ്മദ്‌,സിന്ധു അശോകൻ,നസീർ മൂപ്പിൽ,ആരിഫ ജൂഫൈർ,കെ.ജെ.ചാക്കോ,ബ്ലോക്ക്‌ മെമ്പർ ഷൈനി ഷാജി,കൃഷി അസിസ്റ്റന്റ് സിമി,ജയൻ എന്നിവരും,കർഷകരും പങ്കെടുത്തു.

.



Follow us on :

More in Related News