Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2026 19:38 IST
Share News :
ചാവക്കാട്:ശ്രീനാരായണ ഗുരുദേവ പാദസ്പർശത്താൽ പവിത്രമായ ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ ഗുരുദേവൻറെ പ്രഥമ സന്യാസി ശിഷ്യനായ സദ് ഗുരു ശ്രീശിവലിംഗദാസ സ്വാമികളുടെ 159-മത് ജയന്തി ദിനാഘോഷവും,ക്ഷേത്രത്തിൽ ഒരു ആനയുമായി നടത്തുന്ന പ്രത്യക്ഷ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും,ആനയൂട്ടും ചൊവ്വാഴ്ച്ച നടക്കും.രാവിലെ സമാധി മന്ദിരത്തിൽ ശാന്തിഹവനം,നാമ സങ്കീർത്തനം,വിശേഷാൽ ഗുരുപൂജ,ഭജന,പൂമൂടൽ തുടങ്ങിയവ ക്ഷേത്രം തന്ത്രി നാരായണൻകുട്ടി ശാന്തിയുടെയും,ക്ഷേത്രം മേൽശാന്തി എം.കെ.ശിവാനന്ദൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും.കാലത്ത് 10-ന് ശ്രീശിവലിംഗദാസ സ്വാമികളുടെ സമാധി മുറിയിൽ വെങ്കല പ്രതിമ സ്ഥാപിക്കുന്ന ചടങ് നടക്കും.10.30-ന് ക്ഷേത്രാങ്കണത്തിലുള്ള ശ്രീശിവശക്തി ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക സദസ്സിൽ ശിവഗിരി മഠം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ആധ്യാത്മിക പ്രഭാഷണം നടത്തും.എസ്എസ്എൽസി,പ്ലസ് ടൂ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും,തുടർന്ന് പ്രസാദ ഊട്ടും ഉണ്ടാകുമെന്നും ശ്രീവിശ്വനാഥ ക്ഷേത്ര സമുദായ ദീപികാ യോഗം ഭാരവാഹികളായ പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.