Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റി പൊതുയോഗവും സംഗമവും നടത്തി.

12 Oct 2025 16:17 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റി പൊതുയോഗവും സംഗമവും നടത്തി. തലയോലപ്പറമ്പ് ഗവൺമെൻ്റ് യു. പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജയസാധ്യതയുള്ളവരും പ്രദേശത്തെ പ്രവർത്തകരുടെ അഭിപ്രായത്തെ മാനിച്ചുമുള്ള സ്ഥാനാർഥി നിർണയത്തോടെ ഒറ്റകെട്ടായി തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിട്ട് ഭരണം തിരിച്ചുപിടിക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് കെ.ഡി. ദേവരാജൻ അധ്യക്ഷത വഹിച്ചു. വാർഡ് പ്രസിഡൻ്റുമാരെയും ഹരിതകർമ സേനാംഗങ്ങളെയും ചടങ്ങിൽ

ആദരിച്ചു. മോഹൻ ഡി.ബാബു, പി.വി. പ്രസാദ്, എം.കെ.ഷിബു, അക്കരപ്പാടം ശശി, അഡ്വ. പി.പി.സിബിച്ചൻ, വി.റ്റി ജെയിംസ്, എം. അനിൽകുമാർ,എം. ജെ ജോർജ് , ശശിധരൻ വാളവേലിൽ, വിജയമ്മ ബാബു, ജോസ് വേലിക്കകം, കെ. കെ. ഷാജി, പി. എം മക്കാർ, പി.കെ. ജയപ്രകാശ്, എം.വി.മനോജ്, സീതു ശരിധരൻ, കുമാരി കരുണാകരൻ, നിസാർ വരവുകാല , അനിത സുബാഷ്, തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം, വാർഡ് ഭാരവാഹികളും പ്രവർത്തകരും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.



Follow us on :

More in Related News