Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തമ്പുരാൻ വള്ളിക്കുന്നിന്റെ 'കോളാമ്പി പൂക്കൾ' പ്രകാശനം ചെയ്തു.

06 Aug 2026 15:46 IST

PALLIKKARA

Share News :


 

വള്ളിക്കുന്ന്: എഴുത്തുകാരനും വിരമിച്ച സബ് ഇൻസ്പെക്ടറുമായ തമ്പുരാൻ വള്ളിക്കുന്നിന്റെ ആദ്യ ചെറുകഥാസമാഹാരമായ 'കോളാമ്പി പൂക്കൾ' പ്രകാശനം ചെയ്തു. വള്ളിക്കുന്നിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ എഴുത്തുകാരനും പ്രഭാഷകനുമായ എ.പി. അഹമ്മദ് മാസ്റ്റർ പുസ്തകം പ്രകാശനം ചെയ്ത് ആദ്യപ്രതി ഇ. നീലകണ്ഠന് കൈമാറി.

1976-ൽ കേരള പോലീസിൽ കോൺസ്റ്റബിളായി സർവീസിൽ പ്രവേശിച്ച തമ്പുരാൻ, വിവിധ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ച ശേഷം 2011-ൽ സബ് ഇൻസ്പെക്ടർ തസ്തികയിൽ നിന്ന് വിരമിച്ചു. സർവീസിനുശേഷം സാഹിത്യരംഗത്ത് സജീവമായ അദ്ദേഹം രചിച്ച ആദ്യ ചെറുകഥാസമാഹാരമാണ് കോളാമ്പി പൂക്കൾ.

പന്ത്രണ്ട് ചെറുകഥകൾ ഉൾക്കൊള്ളുന്ന ഈ സമാഹാരം ലളിതമായ ഭാഷയും ജീവിതാനുഭവങ്ങളുടെ ആവിഷ്കാരവും കൊണ്ട് എല്ലാ വിഭാഗം വായനക്കാരെയും ആകർഷിക്കുന്ന കൃതിയാണെന്ന് എ.പി. അഹമ്മദ് മാസ്റ്റർ പറഞ്ഞു.

ടി.പി. വിജയൻ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ ചരിത്രവിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ പി. അഞ്ജുമോനെ ചടങ്ങിൽ ആദരിച്ചു. വിവിധ ജില്ലയിൽ നിന്ന് വന്ന പത്തോളം കവികളുടെ കവിയരങ്ങയും നടന്നു. 

ഗ്രാമപഞ്ചായത്ത് വാർഡംഗം കൃഷ്ണകുമാർ തറോൽ, ബാബു പള്ളിക്കര, പി. ഗിരീഷ്, എം. പ്രേമൻ, വി.പി. അബുബക്കർ, ശ്രീധരൻ ചെറുവണ്ണൂർ, മുരളി കൊല്ലത്ത്, പ്രേമൻ കണ്ണൂർ, രാമചന്ദ്രൻ പാലക്കാട്, കെ. അയ്യപ്പുട്ടി, ശ്രീജിത്ത് അരിയല്ലൂർ എന്നിവർ സംസാരിച്ചു. തമ്പുരാൻ വള്ളിക്കുന്ന് മറുമൊഴി പ്രസംഗിച്ചു.

Follow us on :

More in Related News