Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 70-ാം വാര്‍ഷികാഘോഷം; 10,001 അംഗ സ്വാഗതസംഘം രൂപീകരിച്ചു

06 Aug 2026 23:37 IST

NewsDelivery

Share News :

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ 70-ാം വാര്‍ഷികാഘോഷങ്ങള്‍ക്കായി 10,001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷനിലാണ് തീരുമാനം.

2027 ഫെബ്രുവരിയില്‍ മലപ്പുറത്ത് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെയാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമാകുക. സമാപന മഹാസമ്മേളനം 2029 ഡിസംബറില്‍ നടക്കും.

സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷനില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‍ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, മുശാവറ അംഗങ്ങള്‍, സമസ്ത നേതാക്കള്‍, വിവിധ കമ്മിറ്റി ഭാരവാഹികള്‍, പാണക്കാട് സയ്യിദ് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി മത-സാമൂഹിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്വാഗതസംഘത്തിന്റെ പ്രധാന ഭാരവാഹികള്‍:

  • മുഖ്യ രക്ഷാധികാരി: സയ്യിദ് മുഹമ്മദ് ജിഫ്‍രി മുത്തുക്കോയ തങ്ങള്‍
  • രക്ഷാധികാരി: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍
  • ചെയര്‍മാന്‍: വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി
  • വര്‍ക്കിംഗ് ചെയര്‍മാന്‍: അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി വെന്നിയൂര്‍
  • വൈസ് ചെയര്‍മാന്‍: പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
  • ജനറല്‍ കണ്‍വീനര്‍: എം. അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ (കൊടക്)
  • കോഡിനേറ്റര്‍: കെ. മോയിന്‍കുട്ടി മാസ്റ്റര്‍
  • വര്‍ക്കിംഗ് കണ്‍വീനര്‍: കെ.ടി. ഹുസൈന്‍കുട്ടി മുസ്‍ലിയാര്‍
  • ട്രഷറര്‍: സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളെ ഏകോപിപ്പിച്ച് ക്യാമ്പ്, പ്രചാരണം, മീഡിയ, ഫിനാന്‍സ്, പ്രസിദ്ധീകരണം, മെഡിക്കല്‍, വളണ്ടിയര്‍, സ്വീകരണം, ഭക്ഷണ-താമസ സൗകര്യം തുടങ്ങിയ മേഖലകള്‍ക്കായി പ്രത്യേക സമിതികളും രൂപീകരിച്ചു.

Follow us on :

More in Related News