Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ചു

04 Aug 2026 09:51 IST

NewsDelivery

Share News :

കോഴിക്കോട്: പി.കെ. റോസി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത പിന്നണി ഗായിക യുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

പ്രശസ്ത മാധ്യമ പ്രവർത്തക സനിത മനോഹർ അനുസ്മരണ പ്രഭാഷണം നടത്തി. എസ്. ജാനകിയെ "എസ്. ജാനകിയമ്മ" എന്ന് വിളിക്കുന്നതിനേക്കാൾ ആദരവോടെ "എസ്. ജാനകി" എന്ന് അഭിസംബോധന ചെയ്യുന്നതാണ് ഉചിതമെന്ന് അവർ അഭിപ്രായപ്പെട്ടു.

പി.കെ. റോസി ഫിലിം സൊസൈറ്റി വൈസ് പ്രസിഡന്റ് പസ്കി സ്വാഗതം പറഞ്ഞു. ചലച്ചിത്ര പ്രവർത്തക നവീന വിജയൻ അധ്യക്ഷത വഹിച്ചു.

കലാകാരി ഇഷാന സുനിൽ, ചലച്ചിത്ര നടിയും അധ്യാപികയുമായ കബനി എച്ച്, ഗായികയും അധ്യാപികയുമായ ശശിമംഗള ടി.പി. എന്നിവർ ഗാനാർച്ചന നടത്തി.

ചലച്ചിത്ര നടി പ്രിയ ശ്രീജിത്ത്, സാംസ്കാരിക പ്രവർത്തകയും അധ്യാപികയുമായ ബിന്ദു ആമാട്ട് എന്നിവർ സംസാരിച്ചു.

പി.കെ. റോസി ഫിലിം സൊസൈറ്റി എക്സിക്യൂട്ടീവ് അംഗം ജസീന എം.പി. നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News