Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2026 17:46 IST
Share News :
വൈക്കം: ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലം ഹൈസ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവർക്ക് കൈത്താങ്ങുമായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ. ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ പലചരക്കും, പച്ചക്കറിയും ക്യാമ്പിൽ എത്തിച്ചു നൽകി.
കെ.എസ്.എസ്.പി.എ ചെമ്പ് മണ്ഡലം പ്രസിഡൻ്റ് സി.യു.എബ്രഹാം, ജില്ലാ കമ്മിറ്റി അംഗം കെ.ഡി.സന്തോഷ്കുമാർ, മണ്ഡലം സെക്രട്ടറി കെ.വേണു, മണ്ഡലം എക്സിക്യൂട്ടിവ് അംഗം എം.പി.പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ എത്തിച്ച സാധനങ്ങൾ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ റെജി മേച്ചേരി ഏറ്റുവാങ്ങി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എസ്. ശ്യാംകുമാർ, കെ.കെ.കൃഷ്ണകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മോനു ഹരിദാസ്, സാരസാക്ഷി ശശീന്ദ്രൻ, രാഗിണി ഗോപി, വിനുഹരിദാസ്, കെ.ഡി.രവി തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.