Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2026 20:19 IST
Share News :
സോഹാർ: വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഒമാൻ, സോഹാർ സ്റ്റേറ്റ് കൗൺസിൽ അംഗവും, സൊഹാറിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ തൃശൂർ നാട്ടിക പുഴെക്കടവ് ഹൗസിൽ രഞ്ജീവ് (58) ഹൃദയാഘാതത്തെ തുടർന്ന് സോഹാറിൽ നിര്യാതനായി.സോഹാറിൽ ബിസിനസ് നടത്തി വരികയായിരുന്ന അദ്ദേഹം കുടുംബസമേതം അവിടെ താമസിച്ചുവരികയായിരുന്നു.
ഭാര്യ: പ്രീതി. മക്കൾ: ദയാൻ, അഭിനേഷ്. പിതാവ്: മഹാത്മൻ. മാതാവ്: ഇന്ദിരാക്ഷി.
നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ സോഹാറിലെ കൈരളി പ്രവർത്തകരുടെ
നേതൃത്വത്തിൽ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.