Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക സൈക്കിൾ ദിനത്തിൽ വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്ത് തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബ്.

03 Jun 2026 18:46 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് അർഹമായ ഭവന, ചികിത്സാ, വിദ്യാഭ്യാസ സാമ്പത്തിക സഹായം എത്തിക്കുന്നതിന് എക്കാലത്തും റോട്ടറി ക്ലബ്ബ് മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനം ലക്ഷ്യമിട്ടാണ് ക്ലബ്ബിൻ്റെ പ്രവർത്തനമെന്നും

റോട്ടറി ഡിസ്ട്രിക്‌ട് ഗവർണർ ഡോ. ടീന ആൻ്റണി അഭിപ്രായപ്പെട്ടു.

തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിൻ്റെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നിർദ്ധന വനിതകൾക്കുള്ള ആട്ടിൻകുട്ടികളുടെ വിതരണം,ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച്

വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണം എന്നിവയും ടീന ആൻ്റണി നിർവ്വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡൻ്റ് റെജി അറാക്കൽ അദ്ധ്യക്ഷത വഹിച്ചു.ആർ.ഡി.ഡി അൻവർ മുഹമ്മദ്, അസിസ്റ്റൻ്റ് ഗവർണർ ഡോ. ബിനു സി. നായർ, സെക്രട്ടറി അഡ്വ. ശ്രീകാന്ത് സോമൻ, റോട്ടറി ക്ലബ്ബ് അംഗങ്ങളായ എസ്. ദിൻരാജ്, സീതു ശശിധരൻ, പി.എസ് ഷിജോ, വി.പി ഉണ്ണികൃഷ്‌ണൻ, കണ്ണൻ കൂരാപ്പള്ളിൽ, സന്തോഷ് മൂഴിക്കരോട്ട്, മാനസി ദാസൻ, തുടങ്ങിയവർ പ്രസംഗിച്ചു. റോട്ടറി ദമ്പതിമാരായ സഞ്ജീവ്- അഞ്ജന എന്നിവരുടെ 25-ാം വിവാഹ വാർഷികവും ആഘോഷിച്ചു.

Follow us on :

More in Related News