Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിലെ തിരുനാൾ സമാപിച്ചു.

26 Apr 2026 20:46 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : സെന്റ്‌ ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ്‌ സഹദായുടെ തിരുന്നാൾ രാജകീയപ്രദക്ഷിണത്തോടെ സമാപിച്ചു. തിരുനാൾ ദിനമായ ഞായറാഴ്ച വൈകിട്ട് നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ. ഫാ.ആന്റണി പള്ളിപ്പാട്ട് കാർമികത്വം വഹിച്ചു. റവ.ഫാ.അസ്സിൻ തൈപ്പറമ്പിൽ പ്രസംഗിച്ചു. നൂറ് കണക്കിന് വിശ്വാസികൾ ചന്തേ കപ്പേള വഴി ടൗൺ ചുറ്റി നടന്ന പ്രദക്ഷിണത്തിൽ പങ്കെടുത്തു. ഇടവക വികാരി റവ. ഫാ. സേവ്യർ ആവള്ളിൽ, അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്‌ക്കൽ, ട്രസ്റ്റിമാർ തുടങ്ങിയവർ നേതൃത്വം നൽകി.

തുടർന്ന് സ്നേഹവിരുന്നും നടന്നു.

Follow us on :

More in Related News