Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Apr 2026 13:14 IST
Share News :
വൈക്കം: വിഷുവിന് കണിയൊരുക്കാൻ കണി മത്തൻ വിളയിച്ച് സുന്ദരൻ നളന്ദ. കുലശേഖരമംഗലം നളന്ദയിൽ സുന്ദരൻ കർണാടകയിൽ വ്യാപകമായി കൃഷിചെയ്യുന്ന കണിമത്തൻ (ഡിസ്കോ മത്തൻ) പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്‌താണ് നൂറ് മേനി വിളയിച്ചത്. കായ്ക്കുമ്പോൾ മഞ്ഞ നിറമുള്ള കണിമത്തൻ മൂപ്പെത്തുമ്പോൾ ഓറഞ്ച് നിറമാകും. 60-ാം ദിവസം കായ്ച്ചു 30 ദിവസത്തിനകം മൂപ്പെത്തുന്ന കണ്ണിനും മനസിനും കുളിരു പകരുന്ന കണിമത്തൻ അടുത്ത വർഷം വിപുലമായി കൃഷി ചെയ്യാനാണ് സുന്ദരൻ നളന്ദയുടെ തീരുമാനം. 50 വർഷമായി കാർഷിക രംഗത്ത് നിറ സാന്നിദ്ധ്യമായ സുന്ദരൻ നളന്ദ ലാഭ നഷ്ടങ്ങൾക്കപ്പുറം കൃഷിയെ നെഞ്ചിലേറ്റിയ കർഷകനാണ്. കുലശേഖരമംഗലത്ത് പ്ലാക്കത്തറ വിജയന്റെ 64 സെൻ്റ് പുരയിടത്തിലാണ് കണിമത്തൻ കൃഷി ചെയ്‌തത്. മറവൻതുരുത്ത് പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ സമ്മിശ്രകൃഷി നടത്തുന്ന സുന്ദരൻ നളന്ദയ്ക്ക് കൃഷി വകുപ്പിൻ്റെയും പഞ്ചായത്തിൻ്റെയും നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കണിമത്തന്റെ വിളവെടുപ്പ് ഉദ്ഘാടനം മറൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. തങ്കരാജ് നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.ആർ. ശരത്‌കുമാർ, സീമാബിനു, മറവൻതുരുത്ത് കൃഷി അസിസ്റ്റൻ്റ് കെ.സി മനു, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.