Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ ശാഖ നേതൃയോഗം..

07 Dec 2025 19:17 IST

MUKUNDAN

Share News :

ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ ശാഖ നേതൃയോഗം യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സമുദായത്തെ സഹായിക്കുന്നവർക്ക് പൂർണ്ണ പിന്തുണ നൽകാൻ നേതൃയോഗം തീരുമാനിച്ചു.ഗുരുവായൂർ യൂണിയൻ ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ അധ്യക്ഷത വഹിച്ചു.വനിതാ സംഘം പ്രസിഡന്റ് രമണി ഷൺമുഖൻ ഭദ്രദീപം തെളിയിച്ചു.യൂണിയൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ എ.എസ്.വിമലാനന്ദൻ മാസ്റ്റർ,പി.പി.സുനിൽകുമാർ(മണപ്പുറം),വനിതാ സംഘം സെക്രട്ടറി ശൈലജ കേശവൻ ,പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.ഷൺമുഖൻ,കൗൺസിലർ കെ.ജി.ശരവണൻ എന്നിവർ സംസാരിച്ചു.93-മത് ശിവഗിരി തീർത്ഥാടനം വിജയിപ്പിക്കുന്നതിന് യൂണിയൻ കീഴിൽ 1000 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.


Follow us on :

More in Related News