Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2025 17:04 IST
Share News :
വൈക്കം : സംസ്ഥാനത്ത് കാർഷിക മേഖലയിൽ നടപ്പാക്കിയ കാലോചിത മാറ്റങ്ങൾ കർഷകരുടെ വരുമാനം 50 ശതമാനത്തോളം വർധിപ്പിക്കാൻ സഹായകരമായതായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ടി.വി. പുരം ഗ്രാമപഞ്ചായത്തിലെ ചെമ്മനത്തുകരയിൽ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡ്രോണുകൾ ഉൾപ്പെടെയുള്ള പുത്തൻ സാധ്യതകൾ പ്രയോജനപ്പെടുത്തിയതുവഴി ചിലവ് കുറയുകയും വിളവ് വർധിക്കുയും ചെയ്തുവെന്നും. കൃഷിഭവനുകൾ സ്മാർട്ടാകുന്നതിനൊപ്പം സേവനങ്ങളും സ്മാർട്ടായി നിലനിർത്താൻ കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അനുവദിച്ച ആറു സെൻ്റ് സ്ഥലത്ത് രണ്ടു നിലകളിലാണ് സ്മാർട്ട് കൃഷിഭവൻ നിർമിച്ചത്. നബാർഡ് ആർ.ഐ.ഡി.എഫ് 2022- 2023 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 1.41 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. ചടങ്ങിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജി ഷാജി, വൈസ് പ്രസിഡൻ്റ് വി.കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഹൈമി ബോബി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. ജോ ജോസ്, കെ.എൽ.ഡി.സി എം.ഡി പി.കെ. ശാലിനി, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ നിഷാ മേരി സിറിയക്, പി.ജി. സീന, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വിനു ചന്ദ്രബോസ്, കൃഷി ഓഫീസർ ആർ.എം. ചൈതന്യ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.