Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2024 03:22 IST
Share News :
ദോഹ: ഖത്തറിൽ താമസിക്കുന്ന തളിപ്പറമ്പ സർ സയ്യിദ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്കോസ ഖത്തർ ചാപ്റ്റർ, നവംബർ ഒന്ന് മുതൽ ആരംഭിച്ച മെംബർഷിപ്പ് ഡ്രൈവിന്റെ സമാപനം കുറിച്ച് മെംബേഴ്സ് ഫാമിലി മീറ്റ്അപ്പ് 'റെട്രോ വൈബ് 2024 സംഘടിപ്പിക്കുന്നു.
ഡിസംബർ 13ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ വക്രയിലെ റോയൽ പാലസ് റെസ്റ്റോറന്റിൽ വെച്ചാണ് പരിപാടി നടക്കുന്നത്.1967 നും 2024 നും ഇടയിൽ തളിപ്പറമ്പ സർ സയ്യിദ് കോളജിൽ പഠിച്ച ഖത്തറിൽ താമസിക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് “സ്കോസ ഖത്തർ“. 2000 ത്തിൽ ആരംഭിച്ച കൂട്ടായ്മയുടെ 25 ആം വാർഷികത്തോട് അനുബന്ധിച്ച് ഖത്തറിൽ താമസിക്കുന്ന മുഴുവൻ പൂർവ വിദ്യാർത്ഥികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മെംബർഷിപ്പ് ഡ്രൈവ് നടത്തിയത്.
അനേകം ആതുര, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് നേതൃത്തം നൽകിയ സ്കോസ ഖത്തറിന്റെ മെംബേഴ്സ് ഫാമിലി മീറ്റിന്റെ ഉത്ഘാടന സമ്മേളനത്തോടൊപ്പം പഴയ ക്യാമ്പസ് ഓർമ്മകൾ പങ്കുവെക്കുന്ന തലമുറകളുടെ സംഗമമായ മീറ്റ് ആൻഡ് ഗ്രീറ്റും വ്യത്യസ്തങ്ങളായ നിരവധി കലാ പരിപാടികളും അരങ്ങേറും. വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ വക്രയിൽ ഉള്ള റോയൽ പാലസ് റസ്റ്റോറന്റിൽ നടക്കുന്ന ഈ പരിപാടിയിൽ മുഴുവൻ മെമ്പർമാരും കുടുംബ സമേതം പങ്കെടുക്കണമെന്ന് ഭാരവാഹികളായ ഹാരിസ്.സി, ഷൈഫൽ.എസ്, സഹദ് എന്നിവർ പത്ര കുറിപ്പിലൂടെ അറിയിച്ചു, പ്രോഗ്രാമിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 77805989 or 55841398 എന്ന മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.