Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2025 21:32 IST
Share News :
ഗുരുവായൂർ:സത്യഗ്രഹ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി സെമിനാർ നടന്നു.നാരായണീയം ഹാളിൽ നടന്ന സെമിനാർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ സത്യഗ്രഹവും സാമൂഹിക മാറ്റവും എന്ന വിഷയത്തിൽ കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗം മേധാവി പ്രൊഫ.ഹരിദാസ്,ഗുരുവായൂർ ക്ഷേത്രം,സമൂഹം,നവോത്ഥാനം,ഒരു പഠനം എന്ന വിഷയത്തിൽ തൃശൂർ അച്യുതമേനോൻ ഗവ.കോളേജ് അസോ.പ്രൊഫ.സരിത എന്നിവർ വിഷയം അവതരിപ്പിച്ചു.ശ്രീകൃഷ്ണ കോളേജ് ചരിത്ര വിഭാഗം മേധാവി പ്രൊഫ.എം.യു.അജിത മോഡറേറ്ററായിരുന്നു.ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ ആശംസ നേർന്നു.ഭക്തജനങ്ങളും,വിദ്യാർത്ഥികളുമടങ്ങുന്ന 84 പേർ സെമിനാറിൽ പങ്കെടുത്തു.സെമിനാറിൽ പങ്കെടുത്തവർക്ക് ദേവസ്വം ഭരണ സമിതി അംഗം സി.മനോജ് സർട്ടിഫിക്കറ്റുകൾ നൽകി.ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ സ്വാഗതവും,പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ കെ.ജി.സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.