Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Dec 2025 20:52 IST
Share News :
കക്കട്ടിൽ : യുവധാര കലാ കായിക സാംസ്കാരിക വേദി കുളങ്ങരത്ത്, പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് 2025 ഡിസംബർ 22ന് തുടക്കമാകും
കുന്നുമ്മല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ 22ന് ആദ്യ നാടകമായ തിരുവനന്തപുരം നവോദയയുടെ സുകുമാരി
അരങ്ങിലെത്തും. എല്ലാദിവസവും രാത്രി എട്ടിനാണ് നാടകം അരങ്ങേറുക.
23ന് വടകര വരദയുടെ എംടിയുടെ ചെറുകഥയെ ആസ്പദമാക്കി ഉള്ള നാടക ആവിഷ്കാരം ഇരുട്ടിൻ്റെ ആത്മാവ് 24ന് കൊല്ലം ആവിഷ്കാരയുടെ ഭൂപടം മായുമ്പോൾ 26 ന് സൃഷ്ടി കമ്മ്യൂണിക്കേഷൻ കോഴിക്കോടിന്റെ നേർക്കുനേർ എന്നീ നാടകങ്ങൾ അവതരിപ്പിക്കും പ്രവേശനം പാസ് മുഖേന നിയന്ത്രിക്കുന്ന നാടകോത്സവത്തിന്റെ പ്രവേശന ടിക്കറ്റ് ലഭിക്കാൻ 8593965096,964-579-4772 നമ്പറുകളിൽ ബന്ധപ്പെടാം പത്രസമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർ ഡോ. ടി പി സജിത്ത് മാസ്റ്റർ ചെയർമാൻ കെ ടി രാജൻ എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.