Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്ത വേനൽക്കാലത്തെ അതിജീവിക്കാൻ സഹജീവികൾക്ക് കൈത്താങ്ങുമായി സ്കൂൾ വിദ്യാർഥികൾ.

13 Feb 2026 23:39 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കടുത്ത വേനൽക്കാലത്തെ അതിജീവിക്കാൻ സഹജീവികൾക്ക് കൈത്താങ്ങുമായി മറവൻതുരുത്ത് ഗവ.യു. പി സ്കൂൾ വിദ്യാർഥികൾ. ചൂടിൽ ദാഹിച്ചു വലയുന്ന പക്ഷിമൃഗാദികൾക്ക് കുടിജലവും ഭക്ഷണവും നൽകുന്ന കിളിയൂട്ട്

പദ്ധതി ആവേശ പൂർവ്വമാണ് കുട്ടികൾ സ്വീകരിച്ചത്. മറവൻതുരുത്തിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ബെൻഷാദ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ അഡ്വ. പി ആർ പ്രമോദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി, പി പ്രമോദ്, പദ്ധതി കോർഡിനേറ്റർ ബോബി ജോസ്, കുട്ടിക്കർഷക അവാർഡ് ജേതാക്കളായ അബ്ദുൾ റസാൻ, സാറ ജോൺസൺ പിടിഎ വൈസ് പ്രസിഡൻ്റ് വി. പി ജയകുമാർ, അധ്യാപകരായ ഐശ്വര്യ അഭിലാഷ്, ആതിര , അരുണിമ, സൗമ്യ സദാനന്ദൻ, നീതു, അംബിക, ജ്യോതിലക്ഷ്മി, ഗീതു തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News