Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി ഇഫ്താറിന് റൂവി ക്ലോക്ക് ടവർ സാക്ഷ്യം വഹിച്ചു

28 Feb 2026 05:52 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി ഇഫ്താറിന് റൂവി ക്ലോക്ക് ടവർ സാക്ഷ്യം വഹിച്ചു

ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ (ഐ‌എസ്‌സി) ഡെക്കാനി വിംഗ്, സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ഒമാനിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി ഇഫ്താർ ആണെന്ന് സംഘാടകർ വിശേഷിപ്പിച്ചു.

വെള്ളിയാഴ്ച്ച വൈകുന്നേരം 5,000-ത്തിലധികം വിശ്വാസികളാണ് നോമ്പു തുറക്കാനായി മസ്കറ്റ് റൂവി ക്ലോക്ക് ടവറിൽ ഒത്തുകൂടിയത്.

രണ്ട് പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന ഹൈദരാബാദി കമ്മ്യൂണിറ്റി ഇഫ്താർ, വിശുദ്ധ റമദാൻ മാസത്തിൽ ഐക്യത്തിന്റെയും സേവനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകടനമായി, വ്യത്യസ്ത ദേശീയതകളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവന്നു.

Follow us on :

More in Related News