Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2026 07:24 IST
Share News :
കോഴിക്കോട്: റോട്ടറി ക്ലബ് കാലിക്കറ്റ് സൺറൈസ് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് നൽകുന്ന വിവിധ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം അഡ്വ. വി.കെ. ഫൈസൽ ബാബു എം.എൽ.എ നിർവഹിച്ചു.
ആരോഗ്യപരിചരണ രംഗത്ത് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് റോട്ടറി ക്ലബ് ഉപകരണങ്ങൾ കൈമാറിയത്.
ചടങ്ങിൽ കൗൺസിലർ എസ്.കെ. അബൂബക്കർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സരിതകുമാരി, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അഫ്സൽ സി.കെ., ആശുപത്രി സൂപ്രണ്ട് ഡോ. രാജീവൻ, ആർ.എം. ഡോ. ബിന്ദു എന്നിവർ സംസാരിച്ചു.
റോട്ടറി കാലിക്കറ്റ് സൺറൈസ് പ്രസിഡന്റ് ആർക്കിടെക്ട് അനീഷ് നായർ, സെക്രട്ടറി രാകേഷ്, അംഗങ്ങളായ മുസ്തഫ കൊമ്മേരി, രൂപേഷ് മനയിൽ, അനൂപ്, ഡോ. ലിസി, നഴ്സിംഗ് സൂപ്രണ്ട് ഷീബ, സ്റ്റോർ സൂപ്രണ്ട് അനിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.