Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2026 11:04 IST
Share News :
കൊണ്ടോട്ടി: റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് എയർപോർട്ടിന്റെ ചാർട്ടർ സമർപ്പണവും 2026–27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വർണാഭമായ ചടങ്ങുകളോടെ നടന്നു.
റോട്ടറി ഡിസ്ട്രിക്ട്-3204 ഗവർണർ റ എം.വി. മോഹൻദാസ് മേനോനാണ് പുതിയ ക്ലബ്ബിന് ചാർട്ടർ സമർപ്പിച്ചത്.
റോട്ടറി കാലിക്കറ്റ് സൈബർസിറ്റി ക്ലബ് പ്രസിഡന്റ് എം. പി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പുതിയ ക്ലബ്ബിന്റെ രൂപീകരണ ചരിത്രം സൈബർസിറ്റി മുൻ പ്രസിഡന്റ് പി. എസ് സിറാജ് പ്രീതി വിവരിച്ചു.
ചാർട്ടർ അംഗങ്ങളെ റോട്ടറി അസിസ്റ്റന്റ് ഗവർണർ സന്നാഫ് പാലക്കണ്ടി ഇൻഡക്റ്റ് ചെയ്ത് ബാഡ്ജ് അണിയിച്ചു സംസാരിച്ചു.
റോട്ടറി കാലിക്കറ്റ് എയർപോർട്ട് ചാർട്ടർ പ്രസിഡന്റ് സ്ഥാനത്തേക്ക് അഡ്വ. കാസിം കെ.പി.യെ ഡിജി മോഹൻദാസ് മേനോൻ ഇൻസ്റ്റാൾ ചെയ്തു. പ്രസിഡന്റ് അഡ്വ. കാസിം കെ.പി. സെക്രട്ടറി ഡോക്ടർ മോനുദ്ദീൻ, ട്രഷറർ സാദിഖ് എന്നി ഭാരവാഹികളെ അധികാരമേൽപ്പിച്ചു.
ക്ലബ്ബിന്റെ ആദ്യ വർഷത്തെ നാല് സാമൂഹിക സേവന പദ്ധതികൾക്കും ചടങ്ങിൽ തുടക്കമായി. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള 'മൈ സിറ്റി, ഹെൽത്തി സിറ്റി' കുടിവെള്ള പദ്ധതി കൊണ്ടോട്ടി എംഎൽഎ ടി.പി. അഷ്റഫ് അലി* നിർവഹിച്ചു.കാൻസർ പ്രതിരോധ ബോധവൽക്കരണ പദ്ധതിയായ 'മൈ സിറ്റി, കാൻസർ ഫ്രീ സിറ്റി' കൊണ്ടോട്ടി മുനിസിപ്പാലിറ്റി ചെയർമാൻ യു.കെ. മമ്മദീഷ നിർവഹിച്ചു
വിദ്യാഭ്യാസ സഹായ പദ്ധതിയായ 'മൈ സിറ്റി, എംപവേഡ് സിറ്റി' കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. റഷീദ് അഹമ്മദ് നിർവഹിച്ചു. കമ്മ്യൂണിറ്റി ആരോഗ്യ പരിശോധനാ പദ്ധതി കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം അഹമ്മദ് കബീർ നിർവഹിച്ചു.
മത്സ്യബന്ധന മന്ത്രി അബ്ദുൽ ഗഫൂർ സാഹിബിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായ പി.വി. അഹമ്മദ് ഷാജുവിനെയും ക്ലബ് ചടങ്ങിൽ ആദരിച്ചു.
എംഎസ് ഹെയർ ഓയിൽ സിഇഒ അബ്ദുൽ സമദിനെയും പത്നിയെയും ക്ലബ് പ്രസിഡന്റ് പ്രത്യേകം ആദരിച്ചു.
ജി ജി ആർ ഷാജി മഠത്തിലും സംസാരിച്ചു
മുഖ്യാതിഥി ഡിജി എം.വി. മോഹൻദാസ് മേനോനെ സവീഷ് വേദിയിൽ പരിചയപ്പെടുത്തി. തുടർന്ന് നടത്തിയ മുഖ്യപ്രഭാഷണത്തിൽ പുതിയ ക്ലബ്ബിന്റെ സേവന സന്നദ്ധതയെ ഡിജി അഭിനന്ദിച്ചു. റോട്ടറി സൈബർ സിറ്റി സെക്രട്ടറി
എം. പി. രജിൽ
കെ. പി. ജി സ്വാഗതവും
ക്ലബ് സെക്രട്ടറി ഡോ. മോനുദ്ദീൻ നന്ദി പറഞ്ഞു.
Follow us on :
More in Related News
Please select your location.