Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റിയല്‍ പാക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ്' ഒമാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു

01 Feb 2026 21:28 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഖത്തര്‍ ആസ്ഥാനമായ 'റിയല്‍ പാക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ്'' ഒമാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 

വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അല്‍ സയിദ് ഉദ്ഘാടനം നിര്‍വഹിച്ചു. 

മാനേജിംഗ് പാര്‍ട്ണര്‍മാരായ, ആരിഫ് കോട്ടുങ്കപ്പറമ്പില്‍, ആസിഫ് അലി ചെറിയ പറമ്പത്ത്, ഫൈസല്‍ ഡയമണ്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.

ജി സി സി രാജ്യങ്ങളിലുടനീളം ശക്തമായ സാന്നിധ്യമുള്ള റിയല്‍ പാക്കിന്റെ ആദ്യ ബ്രാഞ്ച് ആണ് റൂവി മാര്‍ക്കറ്റില്‍ തുടക്കം കുറിച്ചത്. 

ബഹ്‌റൈന്‍, സഊദി അറേബ്യ, യു എ ഇ എന്നിവിടങ്ങളിലും റിയല്‍ പാക്ക് ശാഖകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന ഡയമണ്ട് പേപര്‍ ഇന്‍ഡസ്ട്രീസ് എന്ന സ്വന്തം നിര്‍മ്മാണ യൂണിറ്റിലൂടെ ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് റിയല്‍ പാക്ക് വിപണിയിലെത്തിക്കുന്നത്. ഈ ഉല്‍പ്പാദന സൗകര്യം കമ്പനിക്ക് സ്ഥിരതയുള്ള സപ്ലൈയും മത്സരാധിഷ്ഠിതമായ വിലയും ഉറപ്പാക്കാന്‍ സഹായിക്കുന്നുവെന്ന് മാനേജ്‌മെന്റ് പറഞ്ഞു.

റൂവിയിലെ പുതിയ ഔട്ട്‌ലെറ്റിലൂടെ ഇക്കോ ഫ്രണ്ട്‌ലി ഫുഡ് പാക്കേജിംഗ് ഉല്‍പ്പന്നങ്ങള്‍, ഹൈജീന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിശാലമായ ശേഖരം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 

ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഉല്‍പ്പന്നങ്ങളാണ് റിയല്‍ പാക്ക് പ്രധാനമായും വിപണിയില്‍ എത്തിക്കുന്നത്.

ഭാവിയില്‍ ഒമാനിലെ മറ്റ് പ്രദേശങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും, കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. 

പരിസ്ഥിതി സൗഹൃദത്വം, ഗുണനിലവാരം, ഉപഭോക്തൃ സംതൃപ്തി എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ഒമാന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയാണ് റിയല്‍ പാക്കിന്റെ ലക്ഷ്യമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Follow us on :

More in Related News