Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 07:46 IST
Share News :
ചാത്തന്നൂർ: കൊല്ലത്തിന്റെ ജലോത്സവമായ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി ഡിസംബർ 21 ന് ഉച്ചയ്ക്ക് രണ്ടു മുതൽ അഷ്ടമുടിക്കായലിൽ നടക്കും.
മൃഗസംരക്ഷണവും ക്ഷീര വികസനവും വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.
ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനൽ മത്സരവും നടക്കും.
വെപ്പ് എ ഗ്രേഡ് ഇനത്തില്‍ മൂന്ന് വള്ളങ്ങള്‍, ഇരുട്ടുകത്തി എ ഗ്രേഡ് ഇനത്തില്‍ മൂന്ന് വള്ളങ്ങള്‍, ഇരുട്ടുകത്തി ബി ഗ്രേഡ് മൂന്ന് വള്ളങ്ങള്‍, വനിതകള്‍ തുഴയുന്ന തെക്കേതോടി (തറ വള്ളം) മൂന്ന് വള്ളങ്ങള്‍ എന്നിങ്ങനെ 12 വള്ളങ്ങളാണ് പ്രസിഡന്റ്സ് ട്രോഫി മത്സരത്തില്‍ പങ്കെടുക്കുക.
തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം.
Follow us on :
More in Related News
Please select your location.