Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 10:05 IST
Share News :
ചാത്തന്നൂർ: ഡിസംബര്‍ 21ന് അഷ്ടമുടിക്കായലില്‍ കൊല്ലം ഡി.റ്റി.പി.സി. ബോട്ട് ജെട്ടി മുതല്‍ തേവള്ളി പാലം വരെയുള്ള കായല്‍ ഭാഗത്ത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം നടക്കുന്നതിനാല്‍ മത്സരാര്‍ത്ഥികളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മത്സരവഞ്ചികളും ബന്ധപ്പെട്ട ഔദ്യോഗിക ജലയാനങ്ങളും ഒഴികെയുള്ള എല്ലാത്തരം ജലയാനങ്ങളുടെ സാന്നിദ്ധ്യവും സഞ്ചാരവും അന്ന് രാവിലെ മുതല്‍ ജലോത്സവം അവസാനിക്കുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ച് ഉള്‍നാടന്‍ ജലഗതാഗതവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഉത്തരവ് പുറപ്പെടുവിച്ചു..
ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകിട്ട് ആറ് വരെയാണ് ജലോത്സവം നടക്കുക.
പ്രസിഡന്റസ് ട്രോഫി വള്ളംകളി; 2023 ലെ മാധ്യമ പുരസ്‌കാരം
പ്രസിഡന്റസ് ട്രോഫി വള്ളംകളിയോടനുബന്ധിച്ച് 2023 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോര്‍ട്ടിംഗ് - രാജീവ് ചാത്തിനാം കുളം (മാതൃഭൂമി), മികച്ച ഫോട്ടോഗ്രാഫര്‍ - എം.എസ്.ശ്രീധര്‍ലാല്‍ (കേരള കൗമുദി), മികച്ച ദൃശ്യ മാധ്യമ റിപ്പോര്‍ട്ട്- ബി.ശ്രീകുമാര്‍ (ദൂരദര്‍ശന്‍), മികച്ച വീഡിയോ ഗ്രാഫര്‍ - സത്യരാജ് എസ് (ദൂരദര്‍ശന്‍).
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ഇഗ്‌നേഷ്യസ് പെരേര, കെ.രാജന്‍ ബാബു, ഐ - പി.ആര്‍.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എച്ച്. കൃഷ്ണകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അരുണ്‍ എസ്.എസ്. എന്നിവരുള്‍പ്പെട്ട പാനല്‍ അവാര്‍ഡിനായി സമര്‍പ്പിച്ചിട്ടുള്ള എന്‍ട്രികള്‍ പരിശോധിച്ചാണ് വിധി നിര്‍ണയം നടത്തിയത്.
Follow us on :
More in Related News
Please select your location.