Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാത്തന്നൂർ ഐടിഐ യിൽ എ ഐ എസ് എഫിന് നേരെ പോലീസ് നരനായാട്ട്.

20 Dec 2024 20:32 IST

R mohandas

Share News :


ചാത്തന്നൂർ: ഗവ ഐടിഐയിൽ എ ഐ എസ് എഫ്- എ ഐ വൈ എഫ്  പ്രവർത്തകർക്ക് നേരെ പോലീസ് നരനായാട്ട്. ഐടിഐ യിലെ 6 ജനറൽ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്കെതിരെ എ ഐ എസ് എഫ് മാത്രമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ക്യാമ്പസിന് വെളിയിൽ ഉണ്ടായിരുന്ന എഐ എസ്എഫ്, എ ഐ വൈ എഫ് പ്രവർത്തകർക്ക് നേരെ ബോധപൂർവ്വമായ അതിക്രമം ഉണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്എഫ്ഐ പ്രവർത്തകർ ശ്രമിച്ചിരുന്നു. 

സ്ഥലത്തുണ്ടായിരുന്ന ചാത്തന്നൂർ സർക്കിളിനും പോലീസ് സംഘത്തിനും നേരെ എസ്എഫ്ഐ പ്രവർത്തകർ കടുത്ത അസഭ്യവർഷം നടത്തിയിട്ടും പോലിസ് പ്രതികരിച്ചിരുന്നില്ല. ഇതിനിടയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ ഐ എസ് എഫ് പ്രവർത്തകർ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ എസ്എഫ്ഐ പ്രവർത്തകർ തകർക്കാൻ ശ്രമിച്ചതിനെ എഐഎസ്എഫ് പ്രവർത്തകർ ചോദ്യം ചെയ്തതോടെ ചാത്തന്നൂർ സർക്കിൽ ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എ ഐ എസ് എഫ് - എ ഐ വൈ എഫ് പ്രവർത്തകരെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. എല്ലാവരുടെയും തല മാത്രം ലക്ഷ്യമാക്കിയായിരുന്നു സർക്കിളിന്റെ ആക്രമണം. സ്ഥലത്തുണ്ടായിരുന്ന എ ഐ എഫ്, എ ഐ വൈ എഫ് നേതാക്കളായ എ അധിൻ, ജി എസ് ശ്രീരശ്മി, എച്ച് ഷാജിദാസ്, ബിജിൻ മരക്കുളം, സുനിൽ പൂയപ്പള്ളി എന്നിവർ തടസ്സം നിന്നതോടെയാണ് കൂടുതൽ പ്രവർത്തകർക്ക് നേരെ ലാത്തി ചാർജ്ജ് ഉണ്ടാകാതിരുന്നത്.

പോലീസ് അതിക്രമത്തിൽ പരിക്കേറ്റ എ ഐ എസ് എഫ് ജില്ലാ ജോ സെക്രട്ടറി അർജ്ജുൻ തലയ്ക്ക് മാരകമായി പരിക്കേറ്റ എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി പി എൽ വിനായക്, എ ഐ വൈ എഫ് പ്രവർത്തകരായ രാജേഷ്, രഞ്ജിത്ത് എന്നിവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പരിക്കേറ്റ പ്രവർത്തകരെ ജിഎസ് ജയലാൽ എംഎൽഎ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് എന്നിവർ സന്ദർശിച്ചു 

ക്യാമ്പസിലെ ജനാധിപത്യത്തെ തകർക്കാൻ എസ്എഫ്ഐയുമായി ചേർന്ന് പോലീസ് നടത്തിയ നരനായാട്ടിനെതിരെ ചാത്തന്നൂർ ടൗണിൽ എ ഐ വൈ എഫ്, എ ഐ എസ് എഫ് പ്രതിഷേധ പ്രകടനവും യോഗവും നടന്നു. എ ഐ എസ് എഫ് ജില്ല സെക്രട്ടറി ജോബിൻ ജേക്കബ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ശ്രീജിത്ത് സുദർശനൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്. സുജിത് കുമാർ, എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നോബൽ ബാബു ജി എസ് ശ്രീരശ്മി എ ഐ എസ് എഫ് ജില്ലാ ജോ സെക്രട്ടറി സോഹൻ പി എസ് ജില്ലാ സെക്രട്ടറിയേറ്റംഗം അക്ഷയ് ബാബു എന്നിവർ സംസാരിച്ചു.

 പ്രതിഷേധ പ്രകടനത്തിനും യോഗത്തിനും അരുൺ കലയ്ക്കോട്, കിഷോർ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News