Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2026 01:16 IST
Share News :
സൊഹാർ: പെരുന്നാൾ നിലാവിന്റെ അഴകും, പഴമയുടെ പ്രൗഢിയും ഒത്തുചേർന്ന നിമിഷങ്ങൾ സമ്മാനിച്ചു സോഹാറിന്റെ പച്ചപ്പിൽ പുതുതലമുറ പാരമ്പര്യത്തിന്റെ വശ്യതയിലേക്ക് തിരിച്ചുനടന്നപ്പോൾ പിറന്നത് കണ്ണിന് കുളിർമയേകുന്ന ഒരു കാഴ്ചയാണ്.
അതെ ഇദുൽ ഫിത്വർ ആഘോഷത്തിന്റെ മണ്ണിന്റെ മണമുള്ള ചെറിയ ചേർത്തുവെപ്പ്. നൂറ്റാണ്ടുകൾക്ക് മുൻപ് നമ്മുടെ ഉമ്മമാരും വല്യുമ്മമാരും അണിഞ്ഞിരുന്ന ആ പഴയകാല വസ്ത്രങ്ങൾ ധരിച്ച്, കയ്യിൽ മൈലാഞ്ചി മൊഞ്ചുമായി ഈ പെൺകൊടിമാർ ചുവടുവെക്കുമ്പോൾ അത് വെറുമൊരു നൃത്തമല്ല; മറിച്ച് മാഞ്ഞുപോകാത്ത സംസ്കാരത്തിന്റെ പുനരാവിഷ്കാരമാണ്. തനിമ ചോരാത്ത ആഘോഷം പ്രണവ്
ലുമോറയുടെ ക്യാമറകണ്ണിലൂടെ ശരിജ നസീബ്, ഡോ. തൻസി ആസിഫ്, ഡോ. നിത്യ ശ്രീ, ദിയ ആർ നായർ, മാന്യ വിൻസെന്റ് എന്നിവരാണ് ഈ ദൃശ്യാവിഷ്കാരത്തിന് നിറപ്പകിട്ടാർന്ന വേഷമിട്ടത്.
റിപ്പോർട്: റഫീഖ് പറമ്പത്ത് & ഷാർഗി ഗംഗാധർ.
Follow us on :
Tags:
More in Related News
Please select your location.