Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2026 19:30 IST
Share News :
ചാവക്കാട്:മേരാ യുവ ഭാരത്(തൃശൂർ) ചാവക്കാട് ബ്ലോക്ക് തല യൂത്ത് ക്ലബ് ഡെവലപ്പ്മെന്റ് ക്യാമ്പയിൻ അണ്ടത്തോട് മാമു മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ചു.പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഹസ്സൻ ഉദ്ഘാടനം നിർവഹിച്ചു.തൃശ്ശൂർ യൂത്ത് ക്ലബ് ഓഫീസർ സി.ബിൻസി അധ്യക്ഷത വഹിച്ചു.ചാവക്കാട് യൂത്ത് ക്ലബ് കോർഡിനേറ്റർമാരായ
ആശ മണികണ്ഠൻ,ഗോകുൽ എന്നിവർ സംസാരിച്ചു.കടപ്പുറം ഫ്രണ്ട്സ് ക്ലബ് പുതിയങ്ങാടി,സ്കിൽ ഗ്രൂപ്പ് അണ്ടത്തോട്,പ്രോഗ്രസ്സ് അണ്ടത്തോട്,യുവ ക്ലബ് ഒരുമനയൂർ,ദേവസുര്യ ക്ലബ്,തട്ടുമ്മൽ പെരിയമ്പലം എന്നി ടീമുകൾ
പരിപാടിയിൽ പങ്കെടുത്തു.
Follow us on :
Tags:
Please select your location.