Tue Dec 12, 2023 10:56 PM 1ST

Location  

Sign In

68-ാമത് സംസ്ഥാന സ്കൂൾ കായികമേള കളരിപ്പയറ്റ്..

03 Oct 2026 20:18 IST

MUKUNDAN

Share News :

ചാവക്കാട്:68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് കളരിപ്പയറ്റ് മത്സരത്തിൽ ചാവക്കാട് വല്ലഭട്ട കളരി സംഘത്തിന് അഭിമാന നേട്ടം.വിവിധ വിഭാഗങ്ങളിലായി സ്വർണ്ണവും വെങ്കലവും ഉൾപ്പെടെയുള്ള മെഡലുകൾ വാരിക്കൂട്ടിയാണ് വല്ലഭട്ടയിലെ പ്രതിഭകൾ തിളങ്ങിയത്.അണ്ടർ 17 പെൺകുട്ടികളുടെ കെട്ടുകാരി പയറ്റ് ഇനത്തിൽ വേദവാണിയും മീനാക്ഷിയും ചേർന്ന സഖ്യം സ്വർണ്ണ മെഡൽ നേടി.കൂടാതെ, അണ്ടർ 17 പെൺകുട്ടികളുടെ ചുവടുകൾ വിഭാഗത്തിൽ വേദവാണി വെങ്കല മെഡലും സ്വന്തമാക്കി.അണ്ടർ 19 ജൂനിയർ ആൺകുട്ടികളുടെ കെട്ടുകാരി പയറ്റിൽ കൃഷ്ണാനന്ദ്,സാരംഗ് എന്നിവരടങ്ങുന്ന ടീം വെങ്കല മെഡൽ നേടി സ്‌കൂളിനും കളരി സംഘത്തിനും അഭിമാനമായി മാറി.വേദവാണിയും മീനാക്ഷിയും പാവറട്ടി ക്രൈസ്റ്റ് കിംഗ് കോൺവെന്റ്റ് ജിഎച്ച്എസ്എസ് വിദ്യാർത്ഥികളാണ്.കൃഷ്‌ണാനന്ദ്,സാരംഗ് എന്നിവർ ഗുരുവായൂർ ശ്രീകൃഷ്‌ണ ഹൈസ്കൂളിനെ പ്രതിനിധീകരിച്ചാണ് ഗെയിംസിൽ പങ്കെടുത്തത്.മികച്ച പ്രകടനം കാഴ്ചവെച്ച് മെഡലുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പരിശീലകരെയും വല്ലഭട്ട കളരി ഗുരുക്കൾമാരായ കെ.പി.കൃഷ്ണദാസ് ഗുരുക്കൾ,കെ.പി.ദിനേശൻ ഗുരുക്കൾ,കെ.പി.രാജീവ് ഗുരുക്കൾ,ബാലൻ ഗുരുക്കൾ എന്നിവർ സ്വീകരണവും,ആദരവും നൽകി.  


Follow us on :

More in Related News