Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2026 11:09 IST
Share News :
ചക്കിട്ടപ്പാറ: കെ.എസ്.ആർ.ടി.സി മലബാർ മേഖലയിലെ ജീവനക്കാർക്കായി ചക്കിട്ടപ്പാറയിൽ സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ സുൽത്താൻ ബത്തേരി ഡിപ്പോ ജേതാക്കളായി. ആവേശകരമായ ഫൈനലിൽ തൊട്ടിൽപ്പാലം ഡിപ്പോയെ പരാജയപ്പെടുത്തിയാണ് ബത്തേരി ടീം ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്.
മലബാർ മേഖലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ആറ് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ജീവനക്കാരുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനും പരസ്പര സൗഹൃദം ദൃഢമാക്കുന്നതിനുമായി സംഘടിപ്പിച്ച ടൂർണമെന്റ് കാണികളുടെ പങ്കാളിത്തവും മികച്ച സംഘാടനവും കൊണ്ട് ശ്രദ്ധേയമായി.
വിജയികളായ സുൽത്താൻ ബത്തേരി ടീമിനും രണ്ടാം സ്ഥാനം നേടിയ തൊട്ടിൽപ്പാലം ടീമിനുമുള്ള ട്രോഫിയും ക്യാഷ് അവാർഡും ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാടും വാർഡ് മെമ്പർ രതീഷ് കോമച്ചംകണ്ടിയും ചേർന്ന് വിതരണം ചെയ്തു.
ചടങ്ങിൽ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും പ്രാദേശിക കായികപ്രേമികളും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.