Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2026 18:28 IST
Share News :
കടുത്തുരുത്തി: 1976 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കെ എസ് പുരം നവജ്യോതി ലൈബ്രറിയുടെ കനകജൂബിലി ആഘോഷം 31, നവംബര്‍ ഒന്ന് തീയതികളില്‍ നടക്കും. മുന്‍ പ്രസിഡന്റ് എ.വി. ചാക്കോ ആനിത്താനം സൗജന്യമായി നല്‍കിയ രണ്ടേകാല്‍ സെന്റ് സ്ഥലവും പിന്നീട് വന്ന കമ്മിറ്റി വിലയ്ക്ക് വാങ്ങിയ മുക്കാല്‍ സെന്റ് സ്ഥലവും ഉള്‍പെടെ മൂന്ന് സെന്റ് സ്ഥലത്ത് മുന്‍ എംപി കെ.സുരേഷ് കുറുപ്പ് അനുവദിച്ച പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് ലൈബ്രറി മന്ദിരം പൂര്‍ത്തിയാക്കിയത്. 31 ന് രാവിലെ ഒമ്പതിന് ലെബ്രറി പ്രസിഡന്റ് ഡി.ശശികുമാര്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് കലാകായിക മത്സരങ്ങള്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സിന് കടുത്തുരുത്തി എസ്‌ഐ ശരണ്യ എസ്. ദേവന്‍ നേതൃത്വം നല്‍കും. 3.30ന് ആരംഭിക്കുന്ന കവിയരങ്ങ് സാഹിത്യ അക്കാദമി യുവ പുരസ്‌ക്കാര ജേതാവ് അനഘ ജെ. ഉദ്ഘാടനം ചെയ്യും. ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ റോയ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 7.30ന് നൃത്തസന്ധ്യ. നവംബര്‍ ഒന്നിന് വൈകൂന്നേരം 4.30 ന് സാംസ്‌ക്കാരിക ഘോഷയാത്ര ആരംഭിക്കും. ആറിന് ജൂബിലി ആഘോഷ സമാപന പൊതുസമ്മേളനം മന്ത്രി മോന്‍സ് ജോസഫ് ഉഉദ്ഘാടനംചെയ്യും. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും ഹാസ്യതാരവുമായ വൈക്കം ഭാസിയുടെ ഫോട്ടോ അനാച്ഛാദനം
അഡ്വ പി.കെ. ഹരികുമാര്‍ നിര്‍വഹിക്കും. സ്‌കൂള്‍ കലോത്സവത്തില്‍ ഡ്രംസിന് ഒന്നാം സ്ഥാനം നേടിയ ദേവാനന്ദിനെയും, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ റ്റീക്ക് വുഡ് ചാമ്പ്യന്‍ഷിപ്പില്‍ സില്‍വല്‍ മെഡല്‍ ജേതാവായ ആദിത്യ സതീഷിനെയും യോഗത്തില്‍ ആദരിക്കും. മികച്ച വിജയം നേടിയവരെയും യോഗത്തില്‍ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, ജനപ്രകിനിധികളായ ധന്യ വേണുഗോപാല്‍, കെ.കെ. ബാബുരാജ്, എം.ആര്‍. അനില്‍കുമാര്‍, രേഷ്മ ദേശികന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പരിപാടികളെ കുറിച്ചു വിശദീകരിക്കുന്നതിനായി കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് ഡി.ശശികുമാര്‍, സെക്രട്ടറി കെ.ടി. പവിത്രന്‍, കമ്മിറ്റിയംഗങ്ങളായ എം.ആര്‍. സജിമോന്‍, ടി.ടി. ജയപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.