Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രകൃതിക്ഷോഭം; കിടപ്പാടം നഷ്ടമായ നിർദ്ധന കുടുംബത്തിന് കൈത്താങ്ങുമായി എൻ.എസ്. എസ്. യൂണിയൻ.

14 May 2026 15:10 IST

santhosh sharma.v

Share News :

വൈക്കം: പ്രകൃതിക്ഷോഭത്തിൽ വീട് പൂർണ്ണമായും തകർന്ന നിർദ്ധന കുടുംബത്തിന് കൈത്താങ്ങുമായി വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ.

കുടുംബത്തിന് എൻ എസ് എസ് താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ അടിയന്തിര ധന സഹായം നൽകി. കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ കനത്ത കാറ്റിലും മഴയിലും വെള്ളൂർ വരിയ്ക്കാംകുന്ന് പുത്തൻ മനപ്പറമ്പിൽ ലക്ഷ്മിക്കുട്ടിയമ്മയുടെ ഓട് മേഞ്ഞ വീട് കഴുക്കോലും പട്ടികയും ഉൾപ്പടെ തകർന്ന് വീടിനുള്ളിലേക്ക് നിലംപൊത്തുകയായിരിന്നു. കിടപ്പ് രോഗിയായ ലക്ഷ്മിക്കുട്ടിയമ്മയും മകൻ ദിലീപും ഭാര്യ ഗീതയുമാണ് സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. ലക്ഷ്മിക്കുട്ടിയമ്മ കിടന്ന മുറിയുടെ മേൽക്കൂര ഭാഗം തകരാതിരുന്നതിനാലാണ് ദുരന്തം വഴി മാറിയത്. ശബ്ദം കേട്ട് ഉടൻ പുറത്തേക്ക് ഇറങ്ങി ഓടുന്നതിനിടെ

കഴുക്കോൽ തകർന്ന് വീണ് ഗീതയുടെ ഇടത് കൈക്ക് പരിക്കേറ്റിരുന്നു. കിടപ്പാടം

നഷ്ടമായതോടെ കുടുംബത്തെ താല്ക്കാലികമായി വാടക വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുകയായിരുന്നു. തുടർന്ന് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോടിൻ്റെ നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികൾ നിർദ്ധന കുടുംബത്തിനുള്ള അടിയന്തിര ധന സഹായം നൽകുന്നതിനായി കരയോഗം ഭാരവാഹികൾക്ക് തുക കൈമാറുകയായിരുന്നു.യൂണിയൻ ഭാരവാഹികളായ പി. എൻ രാധാകൃഷ്ണൻ, പി. എസ് വേണുഗോപാൽ, എസ്. മുരുകേശ്, കരയോഗം ഭാരവാഹികളായ എൻ. സുകുമാരൻ നായർ, ചന്ദ്രശേഖരൻ നായർ, രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബത്തിന് വീട് പുനർ നിർമ്മിക്കുവാൻ സർക്കാർ സഹായവും സാമൂഹിക പ്രസ്ഥാനങ്ങളുടെയും സുമനസ്സുകളുടെയും സഹകരണം ഏകോപിപ്പിക്കുന്നതിനുമായി യൂണിയൻ കരയോഗത്തെ ചുമതലപ്പെടുത്തി.

Follow us on :

More in Related News