Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2024 13:45 IST
Share News :
ചാത്തന്നൂർ: ആരോഗ്യ വകുപ്പ്, ഫാത്തിമ മാതാ നാഷണല്‍ കോളേജ് എന്‍ എസ് എസ് യൂണിറ്റ് എന്നിവരുടെ നേതൃത്വത്തില്‍ ദേശീയ മലിനീകരണ നിയന്ത്രണ ദിനം, ടുബാക്കോ ഫ്രീ യൂത്ത് ക്യാമ്പയിന്‍. എന്‍എസ്എസ് ക്യാമ്പ് എന്നിവയുടെ ജില്ലാതല ഉദ്ഘാടനവും ഫ്‌ലാഷ് മോബ് മത്സര വിജയികള്‍ക്ക് ഉള്ള സമ്മാനദാനവും ഫാത്തിമ കോളേജ് അനക്‌സര്‍ ബിഷപ്പ് കത്തലാനി ക്യാമ്പസില്‍ കെ കൊല്ലം ജില്ലാ കലക്ടര്‍ എൻ ദേവിദാസ് നിര്‍വഹിച്ചു.
റസ്റ്റ് ഹൗസില്‍ നിന്ന് ആരംഭിച്ച റാലി ഈസ്‌റ് എസ് എച്ച് ഒ അനില്‍കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
തുടര്‍ന്ന് ഫാത്തിമ കോളേജ് അനക്‌സര്‍ ബിഷപ്പ് കത്തലാനി ക്യാമ്പസില്‍ പുകയിലയും അന്തരീക്ഷ മലിനീകരണവും എന്ന വിഷയത്തില്‍ വിവിധ കോളേജ് കുട്ടികളേ പങ്കെടുപ്പിച്ച് ഫ്‌ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു
തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ ഫാത്തിമ മാതാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സിന്ത്യാ കാതറിന്‍ മൈക്കിള്‍ അദ്ധ്യക്ഷത വഹിച്ചു കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജും എന്‍ സി ഡി നോഡല്‍ ഓഫീസറുമായ ഡോക്ടര്‍ പ്ലാസ പി പദ്ധതി വിശദീകരണം നടത്തി .
ജില്ലാ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധ ഡോ രാജതിലകം എന്‍ കെ , ഫാത്തിമ കോളേജ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഡിന്റു കെ പി എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി.
എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ദേവിപ്രിയ ഡി ചടങ്ങിന് സ്വാഗതം ആശംസിച്ചു. എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ മഞ്ജു സെബാസ്റ്റ്യന്‍ , ആരോഗ്യ വകുപ്പ് ജീവനക്കാരായ ഡോക്ടര്‍ ശരത് രാജന്‍ , ഷാലിമ റ്റി , .അബ്ദുള്‍ ഹസന്‍ പി കെ , മുരളീധരന്‍പിള്ള എന്‍ , കോളേജ് പ്രതിനിധി മാസ്റ്റര്‍ മനുപ്രിയന്‍ എസ്, കുമാരി ശിരോഷ്ണ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ദിലീപ് ഖാന്‍ ചടങ്ങിന് നന്ദി പറഞ്ഞു.
Follow us on :
More in Related News
Please select your location.