Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടും ചൂടിൽ പണിയെടുക്കുന്ന പ്രവാസികൾക്ക് തണലായി നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്

20 Jun 2025 23:46 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: കൊടും ചൂടിൽ പണിയെടുക്കുന്ന പ്രവാസികൾക്ക് തണലായി നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ. മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും കടുത്ത ചൂടിൽ ജോലി ചെയ്യുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഇന്ന് (വെള്ളിയാഴ്ച 20/06/2025) ദാഹജലം, ശീതള പാനീയം, ലഘുഭക്ഷണം എന്നിവ വിതരണം ചെയ്‌തു.

ഈ വർഷത്തെ ആദ്യ ദിവസമായാ ഇന്ന് മസ്‌കറ്റ് ഹിൽസിലെ L&T യുടെ സൈറ്റിൽ അധ്യക്ഷൻ മനോജിന്റെ നേതൃത്വത്തിൽ സെക്രട്ടറി ആഷിക്ക് സ്വാഗതം അർപ്പിച്ചുകൊണ്ട് ഷാജീവൻ ഉദ്‌ഘാടനം നിർവഹിച്ചു. കൂടാതെ മറ്റ് കമ്മിറ്റി ഭാരവാഹികളായ സുബ്രഹ്മണ്യൻ, ഫൈസൽ, ബാബു, രാജീവ്‌, ഗോവിന്ദൻ എന്നിവർ നേതൃത്ത്വം നൽകി.  

ഇന്നത്തെ സൈറ്റിൽ 150 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നു. ചടങ്ങിൽ ഭാഗഭാക്കായ എല്ലാ അംഗങ്ങൾക്കും, ഇന്നത്തെ ദാഹജലം, ശീതള പാനീയം, ലഘുഭക്ഷണം മുതലായവ സ്പോൺസർ ചെയ്ത മുഹമ്മദുണ്ണി അൽനമാനി കാർഗോക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News