Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2025 18:50 IST
Share News :
കൊയിലാണ്ടി: നഗരസഭയിൽ വാർഡ് 14 ൽ നവീകരിച്ച നമ്പിവീട്ടിൽ കുളം നാടിന് സമർപ്പിച്ചു . വർഷങ്ങൾ പഴക്കമുള്ള നമ്പിവീട്ടിൽ കുളം , ഉടമസ്ഥർ നഗരസഭക്ക് കൈമാറുകയായിരുന്നു . 25 ലക്ഷം രൂപ ചിലവഴിച്ചാണ് കുളം മനോഹരമായി നവീകരിച്ചത് .
നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.
നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷനായി.
കുളം വിട്ട് നൽകിയ
നമ്പിവീട്ടിൽ കുടുംബാംഗങ്ങളായ , രുഗ്മിണി അമ്മ , എൻ.വി. സത്യനാഥൻ , വൈറ്ററൻ നീന്തൽ താരം നാരായണൻ , കുളം നവീകരണം നടത്തിയ കരാറുകാരൻ മധു . എന്നിവരെ ആദരിച്ചു . പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് , വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ , മുൻ വൈസ് ചെയർമാൻ ടി.കെ. ചന്ദ്രൻ മാസ്റ്റർ , വൈശാഖ് , വാർഡ് വികസന സമിതി കൺവീനർ പി. ചന്ദ്രശേഖരൻ , പ്രജിഷ , രമേശൻ , എം.വി. ബാലൻ , എൻ.സി. സത്യൻ , ടി.കെ. ശ്രീകുമാർ , എന്നിവർ സംസാരിച്ചു . വി.എം. അനൂപ് സ്വാഗതവും , എൻ.വി. സത്യനാഥൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.