Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2026 07:26 IST
Share News :
കണ്ണൂർ: മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥർക്കുനേരെയുള്ള വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ആദിവാസി ഗോത്രസഭാ നേതാവ് എം. ഗീതാനന്ദനടക്കം നാല് പേർ ജയിൽമോചിതരായി. ഗീതാനന്ദൻ, ബിനു, രമേശൻ കൊയ്യാലിപ്പുര, അനിൽകുമാർ എന്നിവരാണ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
ഇവരുടെ ശിക്ഷ ഹൈക്കോടതി അടുത്തിടെ താൽക്കാലികമായി മരവിപ്പിച്ചതോടെയാണ് ജയിൽമോചനം സാധ്യമായത്. ജയിലിന് പുറത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇവർക്ക് സ്വീകരണവും നൽകി.
തങ്ങൾക്കെതിരായ വിചാരണ ഏകപക്ഷീയമായിരുന്നുവെന്ന് ഗീതാനന്ദൻ പ്രതികരിച്ചു. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട ജോഗിക്ക് നീതി ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. മുത്തങ്ങയിലെ ഭൂരഹിതർക്ക് ഭൂമി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും രണ്ടാം ഭൂസമരത്തിന് തുടക്കം കുറിക്കുമെന്നുംഗീതാനന്ദൻ വ്യക്തമാക്കി.
പൊലീസ് ഉദ്യോഗസ്ഥനായ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഗീതാനന്ദൻ ഉൾപ്പെടെയുള്ള നാല് പ്രതികൾക്ക് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചത്.
പ്രതികൾ നൽകിയ അപ്പീലിൽ ഹൈക്കോടതി വിശദമായി വാദം കേൾക്കും. വിചാരണക്കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.