Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2026 14:37 IST
Share News :
ചാത്തന്നൂർ : തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്സ്പ്രസ് ട്രെയിനിനുനേരെ മദ്യക്കുപ്പി എറിഞ്ഞു. കൊല്ലത്തിനും പെരിനാടിനും ഇടയില്‍ കല്ലുംതാഴത്തിനുസമീപമാണ് സംഭവം.
ട്രെയിനിന്റെ ലോക്കോ എൻജിന് തൊട്ടുപിന്നിലെ ചെറിയ കംപാർട്ട്മെന്റിലേക്കാണ് കുപ്പി പതിച്ചത്. റെയിൽ പാളത്തിന്റെ
ഇടതുവശത്തുനിന്നാണ് ഏറുണ്ടായത്. ജനലിനെ തൊട്ടുതാഴെ പതിച്ചതിനാല്‍ കുറച്ച് കുപ്പിച്ചീളുകള്‍ മാത്രമാണ് അകത്തുവീണത്. യാത്രക്കാരുടെ ദേഹത്ത് പതിച്ച് നേരിയ മുറിവ് സംഭവിച്ചിട്ടുണ്ടെങ്കിലും മറ്റ് അനിഷ്ടങ്ങളില്ല. യാത്രക്കാർ റെയില്‍വേ പൊലീസിനെ അറിയിച്ചു.
Follow us on :
More in Related News
Please select your location.