Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2026 15:17 IST
Share News :
മസ്കറ്റ്: ആർ.എസ്.സി ഗ്ലോബൽ സംഘടിപ്പിക്കുന്ന 16-ാമത് മീലാദ് ടെസ്റ്റിന് തുടക്കമായി. ‘വെളിച്ചത്തിന്റെ വേരുകൾ’ എന്ന പ്രമേയത്തിൽ നടക്കുന്ന ഇത്തവണത്തെ ടെസ്റ്റ്, തിരുനബി (സ്വ)യുടെ കുടുംബപരിസരങ്ങളെയും ചരിത്രപരമായ പശ്ചാത്തലങ്ങളെയും കുറിച്ചുള്ള പഠനത്തിനുള്ള അവസരമാണ് ഒരുക്കുന്നത്.
വെബ്സൈറ്റ് വഴി ലഭ്യമാക്കുന്ന പഠനസാമഗ്രികളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 7 വരെ പ്രിലിമിനറി പരീക്ഷ നടക്കും. ഇതിൽ യോഗ്യത നേടുന്നവർക്ക് സെപ്റ്റംബർ 11-ന് നടക്കുന്ന ഫൈനൽ പരീക്ഷയിൽ പങ്കെടുക്കാം.
ഇന്ത്യയ്ക്ക് പുറത്തുള്ള പ്രവാസി മലയാളികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ജിസിസി രാജ്യങ്ങൾക്കു പുറമെ യൂറോപ്പ്, ആഫ്രിക്ക, നോർത്ത് അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലുള്ള മലയാളികൾക്കായി പ്രത്യേക ഡിജിറ്റൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഗ്ലോബൽ തലത്തിൽ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും സമ്മാനമായി നൽകും. സ്റ്റുഡന്റ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും ലഭിക്കും.
തിരുനബി (സ്വ)യുടെ ജീവിതവും കുടുംബപാരമ്പര്യവും ലോകത്തിന് മാതൃകയാണെന്നും, അവിടുത്തെ കുടുംബചരിത്രത്തെയും സാമൂഹിക സംഭാവനകളെയും കൂടുതൽ പരിചയപ്പെടുത്തുകയാണ് മീലാദ് ടെസ്റ്റിലൂടെ ലക്ഷ്യമിടുന്നതെന്നും ആർ.എസ്.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.
മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ www.rscmeeladtest.com എന്ന വെബ്സൈറ്റിലൂടെ നടത്താം. കൂടുതൽ വിവരങ്ങൾക്ക് +968 79218118, +968 97427226, +968 97600072 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.