Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും ഒഴിയും

16 Aug 2026 14:51 IST

NewsDelivery

Share News :

ആലപ്പുഴ ബിജെപിയിൽ (BJP) നിന്ന് രാജി പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നടൻ ദേവൻ. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ദേവന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. ‘‘ബിജെപിയ്ക്ക് വേണ്ടി അഗ്രസീവായി ഞാൻ പ്രവർത്തിച്ചു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിനു എന്റെ സംഭാവന ഉണ്ടായിരുന്നതായി അദ്ദേഹം സമ്മതിക്കും. അത്രയും സംഭാവന ഞാൻ‌ നൽകിയിരുന്നു. ഞാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാന ബിജെപിയിൽ അത് കണ്ടില്ല. എന്റെ ലൈൻ ഇതല്ലെന്ന് എനിക്ക് മനസിലായി. 

നാലഞ്ച് മാസങ്ങൾക്ക് മുന്നേ ഞാൻ തീരുമാനമെടുത്തിരുന്നു. ഈ വേദിയിൽ പ്രഖ്യാപനം നടത്തണമെന്ന് ഇവിടെ ഇരുന്ന ശേഷമാണ് ഞാൻ തീരുമാനിച്ചത്. ബിജെപിയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവയ്ക്കാനുള്ള രാജിക്കത്ത് ഞാൻ എഴുതിവച്ചിരിക്കുകയാണ്’’ – ദേവൻ പറഞ്ഞു.

Follow us on :

More in Related News