Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ദമ്പതികൾ മരിച്ചു; രണ്ട് മക്കളെ തനിച്ചാക്കി അന്ത്യയാത്ര

23 Aug 2026 18:27 IST

NewsDelivery

Share News :

തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ കോഴിഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികൾ മരിച്ചു. അസം സ്വദേശികളായ ഷെഫീഖുൽ (26), ഭാര്യ റുക്സാന (23) എന്നിവരാണ് മരിച്ചത്. തലശ്ശേരി കൂട്ടുപാറക്കുന്നിൽ പ്രവർത്തിക്കുന്ന കോഴിഫാമിലാണ് അപകടം. ദേശമംഗലം സ്വദേശി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ നായ്ക്കളും മറ്റും പ്രവേശിക്കുന്നത് തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്.രാവിലെ ഒമ്പതോടെയാണ് സംഭവം. ജോലിക്കിടെയാണ് അപകടമുണ്ടായത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. മൃതശരീരങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ചെറുതുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Follow us on :

More in Related News