Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2026 15:06 IST
Share News :
കോഴിക്കോട്: സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് കോഴിക്കോട് വിവിധ കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. മുൻ മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധമുള്ളവരെന്ന് പറയപ്പെടുന്ന വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ചൊവ്വാഴ്ച രാവിലെ മുതൽ പരിശോധന നടക്കുന്നത്.
കോഴിക്കോട് നാലിലധികം കേന്ദ്രങ്ങളിലാണ് വിവിധ ഇഡി സംഘങ്ങൾ ഒരേസമയം പരിശോധന നടത്തുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പി. നിഖിലിന്റെ വീട്, മുൻ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ നന്ദുലാലിന്റെ വീട്, സരോവരം റോഡിലെ സ്ഥാപനം, പന്തീരങ്കാവിലെ ക്യാപിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.
വീണ ടി.യുടെ ഡയറിയിൽനിന്ന് നിഖിൽ ഉൾപ്പെടെയുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായാണ് ഇഡിയുടെ കണ്ടെത്തലെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാസപ്പടി കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട പരിശോധനയുടെ ഭാഗമായാണ് റെയ്ഡ് എന്നാണ് ലഭിക്കുന്ന വിവരം.
എക്സാലോജിക്കിന് പുറമെ ‘ലേക്കർ ഇന്ത്യ കോർപ്പറേഷൻ’ എന്ന പേരിലും വീണ ടി.യുമായി ബന്ധപ്പെട്ട മറ്റൊരു കമ്പനി ഉണ്ടെന്ന വിവരവും ഇഡി പരിശോധിക്കുന്നുണ്ട്. മേയ് 27ന് വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഈ കമ്പനിയുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
കേന്ദ്രസേനയുടെ സുരക്ഷയിലാണ് വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നത്. റെയ്ഡിനെക്കുറിച്ച് സിപിഎം നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.അന്തിമ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.