Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലിക്കറ്റ് പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

23 Aug 2026 08:41 IST

NewsDelivery

Share News :

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് ഓണാഘോഷം 'മാസ് ഓണം 2026' വിവിധ പരിപാടികളോടെ സിറ്റി ഹൗസില്‍ സംഘടിപ്പിച്ചു. മേയര്‍ ഒ. സദാശിവന്‍ ഉദ്ഘാടനം ചെയ്തു.

പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. MLAമാരായ കെ. ജയന്ത്, കെ. പ്രവീണ്‍കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. പൂക്കള മത്സരത്തില്‍ മാതൃഭൂമി ഒന്നാം സ്ഥാനവും ദേശാഭിമാനി രണ്ടാം സ്ഥാനവും മീഡിയ വണ്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള സമ്മാന വിതരണം മലബാര്‍ ഹോസ്പിറ്റല്‍സ് എം.ഡി ഡോ. മിലി മണി നിര്‍വഹിച്ചു. നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനവിതരണം മിഡ്‌ലാന്റ് കോണ്‍ട്രാക്ടിങ് ലിമിറ്റഡ് എം.ഡി അബ്ദുല്‍സലീം, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി, ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എം.പി ഇംത്യാസ്, പി.ആര്‍.ഡി ഡപ്യൂട്ടി ഡയറക്ടര്‍ ബി. ബിനു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. മുഹമ്മദ് എന്നിവര്‍ നിര്‍വഹിച്ചു.

സി.പി.ഐ ജില്ലാ സെക്രട്ടറി പി. ഗവാസ്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ മുകുന്ദന്‍, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. രാജീവ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ നാസര്‍, ആകാശവാണി സീനിയര്‍ അനൗണ്‍സര്‍ ബോബി സി. മാത്യൂ, സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന സെക്രട്ടറി കെ.പി വിജയകുമാര്‍, കെ.എന്‍.ഇ.എഫ് ജില്ലാ സെക്രട്ടറി സി. രതീഷ്‌കുമാര്‍, പ്രസ് ക്ലബ് ഭാരവാഹികളായ എ. ബിജുനാഥ്, കെ.എസ് രേഷ്മ, ഒ. സയ്യിദ് അലി ശിഹാബ് സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും ട്രഷറര്‍ പി. പ്രജിത് നന്ദിയും പറഞ്ഞു.

Follow us on :

More in Related News