Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2026 13:08 IST
Share News :
മസ്‌കറ്റ്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു. കണ്ണൂർ ജില്ലയിലെ മൊറാഴ പി.ഒ, കുമ്മനാട് മംഗാടൻതകത്ത് ഹൗസിൽ റിഷാദ് മംഗാടൻതകത്ത് (39) ആണ് മരിച്ചത്.
അബ്ദുല്ല അസിക്കോടൻറകത്ത് നസീമ മംഗാടൻറകത്ത് ദമ്പതികളുടെ മകനായ റിഷാദ് ദീർഘകാലമായി ഒമാനിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ സുലൈന ചെറിയ പൊക്കോസിറക്കത്ത് ആണ്.
സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിലാണ് റിഷാദ് മരണപ്പെട്ടത്. മരണവിവരം അറിഞ്ഞതോടെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രവർത്തകരും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ മരണാനന്തര നടപടിക്രമങ്ങൾ മസ്‌കറ്റ് കെഎംസിസി കെയർ വിംഗിന്റെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്.
മൃതദേഹം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്. തുടർന്ന് സ്വദേശമായ കണ്ണൂർ മൊറാഴയിൽ ഖബറടക്കം നടത്തുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.