Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2026 16:53 IST
Share News :
മസ്‌കറ്റ്: ഒമാന്റെ തലസ്ഥാന നഗരമായ മസ്കറ്റിന് ആഘോഷ രാവുകൾ സമ്മാനിച്ച മസ്‌കറ്റ് നൈറ്റ്‌സ് നാളെ സമാപിക്കും.
ജനുവരി ഒന്ന് മുതൽ തുടങ്ങിയ ഫെസ്റ്റിവൽ ഖുറം നാച്ച്വറൽ പാർക്ക്, നസീം ഗാർഡൻ, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ടുകൾ, സീബ് ബീച്ച്, വാദി അൽ ഖൂദ്, ഖുറിയാത്ത്, ആമിറാത്ത് പാർക്ക്, ബൗഷർ സാൻഡ്സ്, റോയൽ ഓപ്പറ ഹൗസ് മസ്‌കറ്റ് എന്നിവടങ്ങളിലുള്ള വേദികളിലായാണ് നിരവധി പരിപാടികൾ നടന്നുവന്നിരുന്നത്.
ഇന്നും നാളെയുമായി ഡ്രോൺ ചാമ്പ്യൻഷിപ്പടക്കം വിവിധ പരിപാടികൾ നടക്കുന്നുണ്ട്.
അന്താരാഷ്ട്ര ഡ്രിഫ്റ്റ് ചാമ്പ്യൻഷിപ്പിന്റെ അന്തിമ റൗണ്ട് ഇന്ന് ഒമാൻ ഓട്ടോ മൊബൈൽ അസോസിയേഷനിൽ നടക്കും. ഫിറ്റ്‌ബോക്‌സ് ഫൈറ്റ് ചാമ്പ്യൻഷിപ്പും ഇന്ന് അരങ്ങേറും. ഒമാൻ ഓട്ടോ മൊബൈൽ അസോസിയേഷനിലാണ് ഈ പരിപാടിയും.
അൽ ഖൂദിലെ മൗണ്ടൈൻ ബൈക്ക് റേസ് ഇന്ന് നടക്കും. അഹ്‌ലി സിദാബ് ക്ലബിലെ കരാട്ടെ ചാമ്പ്യൻഷിപ്പ്, ഒമാൻ ഡിസൈൻ വീക്ക് തുടങ്ങിയവ നാളെ അവസാനിക്കും. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 11 വരെയാണ് പ്രവേശനം. വാരാന്ത്യങ്ങളിൽ കൂടുതൽ സമയമുണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.