Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2025 20:00 IST
Share News :
കക്കട്ടിൽ
അനുപമ രചനകളിലൂടെ മലയാള സാഹിത്യ- സിനിമാ മേഖലകളിൽ മുൻനിരക്കാരനായിത്തീർന്ന എം ടിയും, ഭരണാധികാരി എന്ന നിലയിലും ലോകസാമ്പത്തികവിദഗ്ധനെന്ന നിലയിലും പ്രതിസന്ധികളിൽ തലയുയർത്തിനില്ക്കാൻ ഇന്ത്യയെ പ്രാപ്തമാക്കിയ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും താന്താങ്ങളുടെ പ്രവർത്തന മേഖലകളിൽ നിലവിലുള്ള സങ്കല്പങ്ങളെ മാറ്റി മറിച്ചു വിജയിച്ചു കാട്ടിയ പ്രതിഭകളായിരുന്നു എന്ന് സാഹിത്യകാരനും ബഹുമുഖ പ്രതിഭയുമായ രാജഗോപാലൻ കാരപ്പറ്റ പ്രസ്താവിച്ചു. കക്കട്ടിൽ ചാരുത ചാരിറ്റബിൾ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന അനുശോചനയോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . ഓർമ റഫീക്ക്, വി.രാജൻ, ടി. സുധീർ, എം എം രാധാകൃഷ്ണൻ, സി.വി.അഷ്റഫ്, പറമ്പത്ത് നാണു, വി.വി. വിനോദൻ, വി.യം. കുഞ്ഞിക്കണ്ണൻ, സുധാകരൻ ഒ.പി, അഷറഫ്. ഒ.പി എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.