Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലത്തൂരില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ മിഴി തുറന്നു

19 Jan 2026 08:54 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


ആലത്തൂരില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ മിഴി തുറന്നു


 കൊടകര: പുതുക്കാട് മണ്ഡലത്തിലെ പ്രധാന സെന്ററുകളില്‍ മിനിമാസ്റ്റ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പ്രകാശപൂരിതമായ പുതുക്കാട് മണ്ഡലം പദ്ധതിയില്‍ ഉള്‍പെടുത്തി പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂര്‍ മഹാദേവക്ഷേത്രപരിസരം, ആലത്തൂര്‍ മഹാവിഷ്ണു ക്ഷേത്ര പരിസരം എന്നിവിടങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് കര്‍മം നിര്‍വഹിച്ചു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍ര് ബീന സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത് അംഗം അമ്പിളി വേണു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവ് അരങ്ങത്ത്, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജീന സലീഷ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗം പ്രവീണ മനോജ് , ബ്ലോക്ക് പഞ്ചായത്തംഗം കെ .രാജേഷ് ,ടി. കെ. സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു


Follow us on :

More in Related News