Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2026 13:09 IST
Share News :
കടുത്തുരുത്തി: എം .ജി. യൂണിവേഴ്സിറ്റി പെൻഷനേഴ്സ് യൂണിയൻ അഞ്ചാമത് വാർഷിക സമ്മേളനം സെപ്തംബർ 17 ന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10.30-ന് എം.ജി.യു.പി.യു.
പ്രസിഡന്റ് ഇ.ആർ. അർജ്ജുനന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം നാട്ടകം സുരേഷ് എം.എൽ എ .ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ജി. പ്രകാശ്, ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോറോയ് പൊന്നാറ്റിൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോയി പൂവംനിൽക്കുന്നതിൽ, ബ്ലോക്ക് സെക്രട്ടറി കെ. ജി. ഹരിദാസ്, ഡി.സി.സി. സെക്രട്ടറി ജോബിൻ ജേക്കബ് എന്നിവർ പ്രസംഗിക്കും.
11.30-ന് പ്രതിനിധി സമ്മേളനം എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി പെൻഷണേഴ്സ് ഓർഗനൈസേഷൻസ് ജനറൽ സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ്, ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് പ്രസിഡന്റ് എൻ. മഹേഷ്, എം.ജി.യു. എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എൻ. നവീൻ, പ്രിയദർശിനി വനിതാവേദി ചെയർപേഴ്സൺ ലക്ഷ്മി എസ് പിള്ള എന്നിവർ പ്രസംഗിക്കും.
തുടർന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. ഉച്ചഭക്ഷണത്തിന് ശേഷം വിവിധ കലാപരിപാടികളോടെ സമ്മേളനം സമാപിക്കും.പത്രസമ്മേളനത്തിൽ ഭാരവാഹികളായ ഇ .ആർ .അർജുനൻ, ജി.പ്രകാശ്, ടി. ജോൺസൺ, ഡി. രഘുനാഥൻ നായർ എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.