Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2026 21:05 IST
Share News :
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ പദവിയില്‍ ആറുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി പ്രൊഫ. (ഡോ.) ശ്രീജിത് സി. എം. മാതൃസ്ഥാപനമായ മാലിയങ്കര എസ്.എന്‍.എം. കോളജിലേക്ക് മടങ്ങി. തിങ്കളാഴ്ച സെനറ്റ് ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ പരീക്ഷാ- അക്കാദമിക ഭരണസംവിധാനത്തെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം നല്‍കിയ സേവനവും നിര്‍ണായക സംഭാവനകളും സര്‍വകലാശാല അനുസ്മരിച്ചു. വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, ഡീന്‍മാര്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍, സ്റ്റാറ്റ്യൂട്ടറി ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
2020 ഫെബ്രുവരി 17നാണ് പ്രൊഫ. ശ്രീജിത് പരീക്ഷാ കണ്‍ട്രോളറായി സര്‍വകലാശാലയിലെത്തിയത്. അദ്ദേഹത്തിന്‍റെ കാലയളവില്‍ പരീക്ഷാവിഭാഗത്തിന്‍റെ ഭരണസംവിധാനങ്ങളിലും പരീക്ഷാ നടത്തിപ്പിലും ഡിജിറ്റല്‍ സംവിധാനങ്ങളിലും ശ്രദ്ധേയമായ പുരോഗതിയുണ്ടായി. പരീക്ഷകള്‍ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായി നടത്തുന്നതിനും വിദ്യാര്‍ഥികള്‍ക്കും അഫിലിയേറ്റഡ് സ്ഥാപനങ്ങള്‍ക്കും മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും അദ്ദേഹം ഗണ്യമായ സംഭാവന നല്‍കി.
സര്‍വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ പരിവര്‍ത്തനത്തിന്‍റെ സുപ്രധാന ഘട്ടത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ സേവനകാലം കടന്നുപോയത്. നാലുവര്‍ഷ ബിരുദ പ്രോഗ്രാം നടപ്പാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. സര്‍വകലാശാലയുടെ ഡിജിറ്റല്‍ പരിഷ്കാരങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. (ഡോ.) ശ്രീജിത് സി.എം കാലാവധി പൂര്‍ത്തിയാക്കി മാതൃസ്ഥാപനത്തിലേക്ക് മടങ്ങിയതിനെ തുടര്‍ന്ന് സര്‍വകലാശാലയിലെ മുതിര്‍ന്ന പ്രൊഫസറായ ഡോ. കീര്‍ത്തി ടി. ആറിന് പരീക്ഷാ കണ്‍ട്രോളറുടെ പൂര്‍ണ അധിക ചുമതല നല്‍കി. അധ്യാപന- ഗവേഷണ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോ. കീര്‍ത്തി ടി. ആര്‍. പരിചയസമ്പന്നയായ അക്കാദമിക ഭരണാധികാരിയുമാണ്. സ്കൂള്‍ ഓഫ് ബയോസയന്‍സസിന്‍റെ മേധാവിയായും സര്‍വകലാശാലയുടെ ഇന്‍റേണല്‍ കംപ്ലെയിന്‍റ്സ് കമ്മറ്റി അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരീക്ഷാ വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ച, കാര്യക്ഷമത, സുതാര്യത, കൃത്യത, അക്കാദമിക സമഗ്രത എന്നിവ ഉറപ്പാക്കുന്നതിനും വിദ്യാര്‍ഥികേന്ദ്രിതമായ പരീക്ഷാ സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായിരിക്കും പ്രഥമ പരിഗണന.
Follow us on :
Tags:
More in Related News
Please select your location.