Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മനസ്സോടിത്തിരി മണ്ണ് ഭൂമിദാതാക്കൾ നാടിനാകെ മാതൃക എം ബി രാജേഷ്.

04 Oct 2025 20:57 IST

santhosh sharma.v

Share News :

വൈക്കം: സംസ്ഥാനത്തെ ഭൂരഹിതരായ ഭവന രഹിതർക്ക് ഭൂമി നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയോട് സഹകരിച്ച ഭൂമി ദാനം ചെയ്തവർ നാടിനാകെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് അഭിപ്രായപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരുവട്ടം കൂടി അധികാരത്തിൽ വന്നാൽ കേരളത്തെ ഭവനരഹിതർ ഇല്ലാത്ത സംസ്ഥാനമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിലൂടെ പുതുതായി പണി പൂർത്തിയാക്കിയ 177 ഭവനങ്ങളുടെ താക്കോൽദാനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. 

സി. കെ ആശ എംഎൽഎ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ടി. എസ് ശരത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എൻ സോണിക,മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലൂക്ക് മാത്യൂ, ആർ. നികിതകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കെ സന്ധ്യ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ എൽഡിഎഫ് സർക്കാരിന്റെ മനസ്സോടിത്തിരി മണ്ണ് പദ്ധതിയിൽ ലഭിച്ച ഭൂമി 17 ഭൂരഹിതർക്ക് കൈമാറി. മനസ്സോടിത്തിരി മണ്ണ് പദ്ധതിയിലേക്ക് ഭൂമി ദാനം ചെയ്തവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.  





Follow us on :

More in Related News